Monday, May 25, 2009

സൂ സോ താരങ്ങള്‍ .........!!



പടത്തില്‍ ഞെക്കിയാല്‍ വലുതായി കാണാം.

Saturday, January 31, 2009

മിസ്ടര്‍ വാടാനപ്പള്ളി

പുതിയ വര്‍ഷത്തെ ആദ്യ ഒരു മാസം കഴിഞ്ഞ ഈ ദിവസത്തില്‍ ഒരു പോസ്റ്റ് ഇടണം എന്നുള്ള അതിയായ ആഗ്രഹം എന്നെ കൊണ്ടു ചെന്നെത്തിച്ചത് എല്ലാ വര്‍ഷവും എടുക്കാരുള്ളതും എന്നാല്‍ പാലിക്കാന്‍ മിനകെടാത്തതും ആയ പുതു വര്‍ഷ പ്രതിക്ഞയില്‍ ആയിരുന്നു. പുതിയ വര്‍ഷത്തെ എതിരേല്‍ക്കാന്‍ കാത്തു നിന്ന ദിവസങ്ങളില്‍ എന്റെ സഹ മുറിയന്‍ "വാടാനപ്പള്ളി" ഈ വര്‍ഷം എടുക്കാന്‍ പോകുന്ന ഒരു തീരുമാനം പറഞ്ഞു.

"പുതു വര്‍ഷം മുതല്‍ ഞാന്‍ കരാട്ടെ പഠിക്കാന്‍ പോകും".

"ഞാന്‍" എന്ന പ്രയോഗം എന്നെ ഒന്നു ദേഷ്യം പിടിപ്പിച്ചുവെങ്കിലും കഴിഞ്ഞു പോയ ഒരു പുതു വര്‍ഷത്തില്‍ ഞാനും എന്റെ അന്നത്തെ സഹ മുറിയന്മാരില്‍ എന്നെ പോലെ തന്നെ പ്രതിഞ്ഞകള്‍ എടുക്കാന്‍ മടി കാണിക്കാത്ത എന്റെ സുഹൃത്ത് "മുക്കാടനും" കൂടെ എന്നും രാവിലെ നടക്കാന്‍ തീരുമാനിച്ചതു ഓര്‍ത്തപ്പോള്‍ എന്‍റെ ദേഷ്യം പതിയെ ഒരു പുഞ്ചിരിയിലേക്ക് വഴി മാറി.ഞങ്ങളുടെ നടത്തം കേവലം ശരീരത്തിന് വേണ്ടി അല്ല മനസിനു വേണ്ടി ആണ് എന്നുള്ളത് ഞങ്ങളുടെ എല്ലാ സഹ മുരിയന്മാര്‍ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്.

മനസിനു വേണ്ടി എന്ന് പറയുമ്പോള്‍ നടക്കാന്‍ പോകുന്ന സ്ഥലത്തിന്‍റെ ഒരു ഏകദേശ രൂപം മനസില്‍ കാണുന്നത് കാര്യങ്ങള്‍ എളുപ്പം മനസില്‍ ആകാന്‍ സഹായിക്കും.വെള്ള അമ്പലം റോഡില്‍ സി-ഡാക്കിന്റെ സൈഡില്‍ കൂടെ നേരെ നടന്നു ബസ്സ് സ്റ്റോപ്പ് വലം വച്ചു ടെന്നിസ് ക്ലബ്ബിന്റെ മുന്നില്‍ ഒന്നു വട്ടം തിരിഞ്ഞു നേരെ മ്യൂസിയം എത്തിയാല്‍ ആ ദിവസം ധന്യമായി.

സി-ടാക്കില്‍ വരുന്ന സുന്ദരിക്കുട്ടികളെയും ബസ്സ് സ്റ്റോപ്പില്‍ നില്ക്കുന്ന സാമാന്യം സുന്ദരിമാരെയും ടെന്നിസ് ക്ലബിലെക് വരുന്ന ജാട സുന്ദരിമാരെയും എന്തിനേറെ മ്യൂസിയത്തില്‍ ഓടാന്‍ വരുന്ന അത്ലെടിക് സുന്ദരിമാരെയും ഞങ്ങള്‍ ശ്രദ്ധിക്കുക പോലും ഇല്ല എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടല്ലോ...

സുന്ദരിമാരുടെ ശ്രദ്ധ കുറവ് കൊണ്ടു നടത്തം ഓട്ടം ആക്കി നോക്കിയെങ്കിലും ഒരു മാസത്തിനപ്പുറം ഓട്ടം തുടര്‍ന്നു കൊണ്ടു പോകേണ്ടി വന്നില്ല.



പ്രതീഷിക്കാതെ ഒരു പുഞ്ചിരി എന്‍റെ മുഖത്തു കണ്ടപ്പോള്‍ വന്നപ്പോള്‍, അത് ഒരു ഇലിഫ്യ ചിരി ആയെ "വടനപ്പള്ളിക്കു" തോന്നി ഉള്ളു.

"ചിരിക്കേണ്ട ! ഇതു എപ്പോഴും ഞാന്‍ എടുക്കാറുള്ള പോലെ ഒരു എടുത്തു ചാട്ട തീരുമാനം അല്ല"

ഇതു കേള്‍ക്കുമ്പോള്‍ തന്നെ നേരത്തെ എടുത്ത തീരുമാനങളുടെ അവസ്ഥ എന്തായി എന്നുള്ളത് ചിന്തനിയം തന്നെ.

ജോലിക്ക് വന്നിട്ട് ഒന്നാം മാസം resignation കൊടുത്തവന്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിന്‍ ഇടയില്‍ 5 resignationum രണ്ടു ഡസന്‍ തീരുമാനങളും എടുത്ത ആളും ആയതു കൊണ്ടു എന്‍റെ പുഞ്ചിരി അവന് ഇലിഫ്യ ചിരി ആയതു സ്വാഭാവികം തന്നെ.

2 ദിവസം അല്ലെങ്കില്‍ 1 ഒരു ആഴ്ച ഇത്രയുമേ ഞാന്‍ ഈ തീരുമാനത്തിന് ആയുസ്സ്‌ കണ്ടുള്ളൂ എങ്കിലും ഇപ്പോഴും അവന്‍ അത് തുടരുന്നു.

വെല്‍ ഡണ്‍ വാടാനപ്പള്ളി വെല്‍ ഡണ്‍!!! നീ ഒരു മിസ്ടര്‍ വാടനപ്പളി ആകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

Saturday, January 3, 2009

പലരും ഫോര്‍വേഡ് ചെയ്തു തന്ന ഒരു ന്യൂ ഇയര്‍ സന്ദേശം

മമ്മൂട്ടിയുടെ ബ്ലോഗിന് ആശംസകള്‍.....

മമ്മ്മൂട്ടി ബ്ലോഗില്‍ ഉള്ള സത്യങ്ങള്‍ എല്ല്ലാവരും മനസിലാക്ക്കട്ടെ......മനസിലക്കിയവര് നടപ്പിലാക്കട്ടെ എന്ന്നും ആശംസിക്കുന്നു....

Tuesday, June 24, 2008

ചുമ്മാ ഒരു ബ്ലോഗ്

എന്താണു ഞാന്‍ ഇങ്ങനെ ????????